17.1 C
New York
Thursday, December 2, 2021
Home Kerala തിരൂർ മുനിസിപ്പൽ സ്‌റ്റേഡിയം നിബന്ധനകൾ കൂടാതെ വിട്ടുനൽകുന്നതിനെതിരെ ഫുട്ബാൾ പ്രേമികൾ

തിരൂർ മുനിസിപ്പൽ സ്‌റ്റേഡിയം നിബന്ധനകൾ കൂടാതെ വിട്ടുനൽകുന്നതിനെതിരെ ഫുട്ബാൾ പ്രേമികൾ

തി​രൂ​ർ: രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്‌​റ്റേ​ഡി​യം ഒ​രു നി​ബ​ന്ധ​ന​യും കൂ​ടാ​തെ വ്യാ​പ​ക​മാ​യി വി​ട്ടു​ന​ൽ​കു​ന്ന​തി​നെതി​രെ ഫു​ട്ബാ​ൾ പ്രേമികൾ രം​ഗ​ത്ത്. ഇ​തു​മൂ​ലം സ്‌​റ്റേ​ഡി​യം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ആ​രോ​പി​ക്കു​ന്നു. സ്​​റ്റേ​ഡി​യം ല​ഭി​ക്കാ​ൻ വ​രു​ന്ന ഭൂ​രി​ഭാ​ഗം അ​പേ​ക്ഷ​ക​ളും തി​രൂ​ർ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേപം.

സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് ഒ​രു നി​ബ​ന്ധ​ന​യും കൂ​ടാ​തെ ഏ​താ​നും ദിവ​സ​ത്തേ​ക്ക് രാ​വി​ലെ​യും വൈ​കീ​ട്ടും ഗ്രൗ​ണ്ട് വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. മ​ഴ​യു​ള്ള സ​മ​യ​ത്ത് സ്​​റ്റേ​ഡി​യം വി​ട്ടു​ന​ൽ​കു​ന്ന​ത് ഗ്രൗ​ണ്ടിന്റെ നാ​ശം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ഫു​ട്ബാ​ൾ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് രാ​വി​ലെ ഏ​ഴ്​ മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് മണി​ക്കൂ​ർ ഒ​രു ദി​വ​സം ഗ്രൗ​ണ്ട് ന​ൽ​കേ​ണ്ട​യി​ട​ത്താ​ണ് ആ​റ് മ​ണി​ക്കൂ​ർ വ​രെ അ​നു​വാ​ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് ഈ ​നി​ബ​ന്ധ​ന​ക​ളൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്നും എ​ന്നാ​ൽ, മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ മ​റ്റ് ക്ല​ബു​ക​ൾ​ക്ക് നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ലെ അ​ർ​ഥം മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്നും ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ പ​റ​യു​ന്നു. മ​ഴ​ക്കാ​ല​ത്ത് ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ന​ൽ​കാ​റി​ല്ല.

മ​ഴ​ക്കാ​ല​ത്ത് ന​ൽ​കു​ന്ന​ത് മൂ​ലം ഇ​വി​ടെ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് വേഗ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കാ​നി​ട​യു​ണ്ട്. ഗ്രൗ​ണ്ടി​നാ​യി പു​തു​താ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്കെ​ല്ലാം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ന്ന​ത് അ​ടു​ത്തി​ടെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് (കെ.​പി.​എ​ൽ) മ​ത്സ​ര​ങ്ങ​ൾ തി​രൂ​രി​ൽ ന​ട​ന്ന​പ്പോ​ൾ ക്ല​ബു​ക​ളും താ​ര​ങ്ങ​ളും ഗ്രൗ​ണ്ടിന്റെ പോ​രാ​യ്മ​ക​ൾ​ക്കെ​തി​രെ പ​രാ​തി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ സ്​​റ്റേ​ഡി​യം രാ​വി​ലെ ഒ​രു മ​ണി​ക്കൂ​റും വൈ​കീ​ട്ട് ര​ണ്ട് മണി​ക്കൂ​റും വി​ട്ടു​ന​ൽ​കാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് നി​ബ​ന്ധ​ന​ക​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ ഗ്രൗ​ണ്ട് വിട്ടുനൽകുന്ന​ത്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ആ​ർ​മി പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും ഒ​രു നി​യ​ന്ത്ര​ണ​വും കൂ​ടാ​തെ സ്​​റ്റേ​ഡി​യ​വും ഗ്രൗ​ണ്ടും ന​ഗ​ര​സ​ഭ​ക്ക്​ ഫീ​സ് പോ​ലും ന​ൽ​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

സ്​​റ്റേ​ഡി​യം ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ നേ​ര​ത്തേ ത​ന്നെ വിവിധ കോ​ണു​ക​ളി​ൽ​നി​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ടോ​യ്​​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തു​മൂ​ലം കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉൾപ്പെടെ തി​രൂ​രി​ന് ന​ഷ്​​ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. കെപിഎ​ൽ ടീ​മാ​യ സാ​റ്റ് തി​രൂ​രിന്റെ (സ്പോ​ർ​ട്സ് അ​ക്കാ​ദ​മി തി​രൂ​ർ) ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യം. നേ​ര​ത്തേ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ലെ ഒ​രു മ​ത്സ​രം തിരൂ​രി​ൽ ന​ട​ത്താ​ൻ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ്‌​റ്റേ​ഡി​യ​ത്തി​ലെ അസൗ​ക​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ഷ്​​ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: