തിരൂരങ്ങാടി: നഗരസഭയിലെ ചാരിറ്റി ബോക്സ് പൊളിച്ചു പണം കവർന്നു. കരുണ പാലിയേറ്റീവ്, പരിരക്ഷ, പാലിയേറ്റീവ് എന്നിവയുടെ 3 ചാരിറ്റി ബോക്സുകളിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്.
ഫ്രണ്ട് ഓഫിസിന് മുൻപിൽ സ്ഥാപിച്ചതായിരുന്നു 3 പെട്ടികളും. കഴിഞ്ഞ ദിവസം രാവിലെ ഓഫിസ് ശുചീകരണത്തിനെത്തിയ തൊഴിലാളിയാണ് മുകൾനിലയിലെ അസി.എൻജിനീയറുടെ ഓഫിസിന് മുൻപിൽ പൊട്ടിച്ച നിലയിൽ ബോക്സുകൾ കണ്ടത്. ഏതാനും ചില്ലറ നാണയങ്ങൾ ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ച ശേഷം പെട്ടി ഇവിടെ ഉപേക്ഷിച്ചതായിരുന്നു.