പന്തളം:തിരുവാഭരണ ഘോഷ യാത്രാസംഘത്തിനു സൗജന്യ കോവിഡ് പരിശോധന അനുമതിയായി.ക്ഷത്രിയ ക്ഷേമ സഭയുടെ നീക്കം നിർണായകമായി
പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് സൗജന്യ കോവിഡ്പരിശോധനയ്ക്ക് അനുമതി.
ഇതു സംബന്ധിച്ച് ക്ഷത്രിയ ക്ഷേമ സഭ സർക്കാരിനു നിവേദനം നൽകിയിരുന്നു. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നു സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ്മ തമ്പുരാൻ അറിയിച്ചു. ആർടിപിസിആർ പരിശോധനയാണ് നടത്തുക. പന്തളം കോവി ഡ് കെയർകേന്ദ്രത്തിലാണ് പരിശോധന.
9നും 10നും പരിശോധന നടത്തും.
12 നാണ് തിരുവാഭരണ ഘോഷയാത്രപുറപ്പെടുന്നത്. കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് 12 നു ഭക്തജനങ്ങൾക്ക് പൊതുവായിതിരുവാഭരണ ദർശനം ഉണ്ടായിരിക്കില്ല. രാവിലെ 10.30 നു പേടക വാഹകരെയും പല്ലക്ക് വാഹകരെയുംമേടക്കല്ലിൽ കർപ്പൂരാഴി ഉഴിഞ്ഞു സ്വീകരിക്കും. തുടർന്നു കൊട്ടാരത്തിലെത്തി അനുബന്ധ ചടങ്ങുകൾ നടത്തും. 11ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിക്കും. 12 ന് ഘോഷയാത്ര ആരംഭം. വഴികളിൽ സ്വീകരണങ്ങൾക്ക് അനുമതിയില്ല. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ്മ,സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ. രാജീവ് കുമാർ ,ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ഒരുക്കങ്ങൾ പൂർത്തിയാക്കി.