17.1 C
New York
Wednesday, October 27, 2021
Home Kerala തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച്ച പന്തളത്തുനിന്നും പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച്ച പന്തളത്തുനിന്നും പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും.

പന്തളം:മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ചൊവ്വാഴ്ച പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്. പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം വലിയതമ്പുരാന്റെ പ്രതിനിധി ഇത്തവണ ഘോഷയാത്രയിലുണ്ടാകില്ല. രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച 11.45-ന് ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകള്‍ നടക്കും. 12.55ന് നീരാജനമുഴിഞ്ഞ് തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നെള്ളിച്ച് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള ശിരസിലേറ്റും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയില്‍ എത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. മറ്റ് തീര്‍ഥാടകര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ - പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട്...

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാം പണിയും സന്തോഷ് പണ്ഡിറ്റ്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ...

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന്.

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30നെന്ന് കെസിബിസി. സീറോ-മലബാർ സഭാ അദ്ധ്യക്ഷനും, കെസിബിസി അദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്...
WP2Social Auto Publish Powered By : XYZScripts.com
error: