17.1 C
New York
Thursday, September 23, 2021
Home Kerala തിരുവല്ല മഞ്ഞാടിയിൽ ആംബുലൻസ് അപകടം: ഡ്രൈവർ ഒഴികെ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും ഗുരുതരാവസ്ഥയിൽ

തിരുവല്ല മഞ്ഞാടിയിൽ ആംബുലൻസ് അപകടം: ഡ്രൈവർ ഒഴികെ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും ഗുരുതരാവസ്ഥയിൽ

പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ലയിലേക്ക് വന്ന ആംബുലൻസ് മഞ്ഞാടിയിൽ അപകടത്തിൽപ്പെട്ട് നാല് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവർ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

ഇന്നലെ രാത്രി 11 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഒരു കരണം മറിഞ്ഞ് നേരെ നിന്നു. ഡോർ തുറന്ന് ചിലർ തെറിച്ചുപോയി. ഉടൻതന്നെ നാട്ടുകാരുടെ സഹായത്താൽ ഇവരെ അടുത്തുള്ള പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമർജൻസി ഓപ്പറേഷൻ ചെയ്തു ഗർഭിണിയായ യുവതിയുടെ കുഞ്ഞിനെ പുറത്തെടുത്തു. ഈ കുഞ്ഞും ഇപ്പോൾ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ ആണ്. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ പുഷ്പഗിരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

മഞ്ഞാടിയിൽ ഈ കഴിഞ്ഞ ആഴ്ച ഇത് മൂന്നാമത്തെ അപകടമാണ്. കഴിഞ്ഞദിവസം ഭർത്താവുമൊത്ത് ബൈക്കിൽ യാത്ര ചെയ്ത യുവതി കാറിടിച്ച് ഇവിടെ മരിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: