17.1 C
New York
Saturday, August 13, 2022
Home Kerala തിരുവല്ലയിൽ തലച്ചോറ് ചിന്നി ചിതറിയ നിലയിൽ യുവാവിൻ്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികിൽ കണ്ടെത്തി

തിരുവല്ലയിൽ തലച്ചോറ് ചിന്നി ചിതറിയ നിലയിൽ യുവാവിൻ്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികിൽ കണ്ടെത്തി

തിരുവല്ലയിൽ തലച്ചോറ് ചിന്നി ചിതറിയ നിലയിൽ യുവാവിൻ്റെ മൃതശരീരം നഗരമധ്യത്തിലെ റോഡരികിൽ കണ്ടെത്തി. തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻ്റിന് എതിർവശം തിരുവല്ല പുത്തൂപറമ്പിൽ പരേതനായ വർഗീസ് തോമസിൻ്റെ മകൻ നെവിൻ തോമസ് (35) ൻ്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ എം സി റോഡരികിൽ കാണപ്പെട്ടത്. ഹോട്ടൽ തിലകിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. തിലകിനടുത്തുള്ള പാഴ്സൽ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിൻചക്രങ്ങൾക്കിടയിൽ നിന്നും മൽഗാഡിനിടയിൽ നിന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുവല്ല സി ഐ പറഞ്ഞു. ഈ ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലന്ന് ഡ്രൈവർ പറയുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് യുവാവ് വീട്ടിൽ നിന്ന് പോയതാണെന്ന് വീട്ടുകാർ പറയുന്നു. ബാർ ഹോട്ടലിന് മുന്നിൽ യുവാവിൻ്റെ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയൽ കാർഡും ലൈസൻസും അടങ്ങിയ പേഴ്സ് ബാർ ഹോട്ടലിന് സമീപത്തുള്ള റോഡിലെ വളർന്ന് നിൽക്കുന്ന പുല്ലിനിടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രി അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ ബാറിൽ നിന്നും ഇറക്കി വിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച കോവിഡ് പരിശോധനാ ഫലം വന്ന ശേഷം പോസ്റ്റ്മോർട്ടം നടത്തും.സംസ്കാരം പിന്നീട് .അമ്മ: അന്നമ്മ തോമസ് (ലില്ലി കുട്ടി-സെൻ്റ് ജോർജ് ബേക്കറി). വിവാഹബന്ധം വേർപെടുത്തി കഴിയുന്ന നെവിന് ഒരു മകളുണ്ട്. അതേ സമയം ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് നെവിൻ്റെ അമ്മ ലില്ലികുട്ടി കഴിഞ്ഞ ദിവസം സി ഐ ക്ക് പരാതി നൽകിയിരുന്നു. ആരെങ്കിലും അപായപ്പെടുത്തി ഇട്ടതാണോ അതോ അപകട മരണമാണോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: