17.1 C
New York
Tuesday, September 21, 2021
Home Kerala തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരം കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനായ അയല്‍വാസിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി.

അരുവിയോട് സ്വദേശി വര്‍ഗീസാണ് മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയായ സെബാസ്റ്റ്യനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ തമ്മില്‍ വര്‍ഗീസിന്റെ ശവപ്പെട്ടി കട നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലനിന്നിരുന്നു.

ഇതേ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ ഇന്നു രാവിലെയോടെ ഭാര്യ നോക്കി നില്‍ക്കേ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്.

ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പൊലിസ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തു വരികയാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: