റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് ഇന്ന് തന്റെ കോളേജിൽ പരീക്ഷ. തിരുവനന്തപുരം ഓള് സെയിന്‍സ് കോളജിലാണ് ആര്യ ഇന്ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നത്. അവിടെയാണ് ആര്യ പഠിക്കുന്നതും. ബിഎസ് സി മാത്തമാറ്റിക്സ് ആണ് ബിരുദ വിഷയം.
ഇന്നലെ മേയറിെന്റ ഔദ്യോഗിക കാറില്‍ കോളജ് മുറ്റത്ത് വന്നിറങ്ങിയ ആര്യ രാജേന്ദ്രനെ അധ്യാപകര്‍ അഭിമാനപൂര്‍വം വരവേറ്റിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനാണ് ആര്യ ഓള് സെയിന്‍സ് കോളജിൽ ഇന്നലെ എത്തിയത്.
തിങ്കളാഴ്ച തന്നെ കോളജ് തുറന്നെങ്കിലും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികള്‍ പലതും ഉള്ളതിനാല്‍ കോളജിലെത്താന്‍ ആര്യക്ക് സാധിച്ചിരുന്നില്ല. ഇന്നലെ വന്നപ്പോൾ തന്നെ അധ്യാപകരോടും ജീവനക്കാരോടും കുറച്ചുനേരം കുശലാന്വേഷണം. പിന്നീട് ബി.എസ്സി മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ കാസ്മുറിയിലേക്ക് പോയി . ക്ലാസ് മുറിയില്‍ ആര്യക്കായി ടീച്ചറുടെ പ്രത്യേക ക്ലാസ്.സംശയങ്ങളും ഉത്തരങ്ങളുമായി ഏതാനും മണിക്കൂറുകൾ അദ്ധ്യാപകരോടൊത്തു ചിലവഴിച്ചു.തുടര്‍ന്ന് അധ്യാപകർക്ക് നന്ദി പറഞ്ഞാണ് ഇന്നലെ മടങ്ങി പോയത്.
ഇന്ന് രണ്ടാം സെമസ്റ്ററിലെ നാലാം പരീക്ഷയാണ് എഴുതുന്നത് . തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടന്ന മൂന്ന് പരീക്ഷകളും ആര്യക്ക് തിരക്ക് കൊണ്ട് എഴുതാന്‍ സാധിച്ചിരുന്നില്ല. ഈ മാസം ഇനി മൂന്ന് പരീക്ഷകള്‍കൂടി മേയർക്ക് എഴുതേണ്ടതായി ഉണ്ട്.
Reported by Sunil Chacko Kumbazha.