17.1 C
New York
Tuesday, September 21, 2021
Home Kerala തിരുവഞ്ചൂരിൻറെ മകനെ നിയമിച്ചത് സംസ്ഥാന നേതൃത്വം പോലുമറിയാതെ; പ്രതിഷേധം രൂക്ഷമായതോടെ തീരുമാനം മരവിപ്പിച്ച് യൂത്ത് കോൺഗ്രസ്...

തിരുവഞ്ചൂരിൻറെ മകനെ നിയമിച്ചത് സംസ്ഥാന നേതൃത്വം പോലുമറിയാതെ; പ്രതിഷേധം രൂക്ഷമായതോടെ തീരുമാനം മരവിപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം.

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ഇളയ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കലാപം. മക്കൾ രാഷ്ട്രീയത്തിനെതിരെ വലിയ പൊട്ടിത്തെറിയാണ് യൂത്ത് കോൺഗ്രസിൽ ഉണ്ടായത്. മുതിർന്ന ഭാരവാഹികൾ പോലും രൂക്ഷ പ്രതികരണമാണ് ദേശീയ നേതൃത്വത്തിൻറെ നീക്കത്തിനെതിരെ നടത്തിയത്. പ്രതിഷേധം രൂക്ഷമായതോടെ കൂടി സംസ്ഥാന നേതൃത്വം തങ്ങളുടെ അറിവോടുകൂടി അല്ല ഈ തീരുമാനമെന്ന് വ്യക്തത വരുത്തി. എന്നാൽ ഇതുകൊണ്ടൊന്നും അണികളുടെ രോഷപ്രകടനം അവസാനിച്ചില്ല.

സംസ്ഥാന കോൺഗ്രസിന് ആകെ നാണക്കേട് ആകുന്ന രീതിയിൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടാകും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. വിഷയം ഇത്രമാത്രം ഗൗരവമായതോടു കൂടി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് സ്ഥിതിഗതികൾ വിശദീകരിച്ചു.

തുടർന്ന് ദേശീയ നേതൃത്വം അടിയന്തിരമായി നിയമനം മരവിപ്പിച്ചു കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ വക്താവായ മനീഷ ചൗധരിയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ടൈപ്പ് ചെയ്തുള്ള പതിവിൽനിന്ന് വ്യത്യസ്തമായി സ്വന്തം കൈപ്പടയിൽ എഴുതിത്തയ്യാറാക്കിയ വാർത്താക്കുറിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്.

ഇതിൽനിന്നുതന്നെ അടിയന്തരമായി പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനും ഉണ്ടായി എന്ന് വേണം മനസ്സിലാക്കാൻ. കേരളത്തിലുള്ള നിയമനങ്ങൾ മരവിച്ചിരിക്കുന്നു എന്നും, നേതൃത്വവുമായി ചർച്ച ചെയ്ത് പുതിയ നിയമനങ്ങൾ നടത്തുമെന്നും ആണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: