റിപ്പോർട്ട്: വിവേക് പഞ്ചമൻ
ജിദ്ദ: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് അധിക റേഷന്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ജിദ്ദ നവോദയ സ്വാഗതം ചെയ്തു. പ്രവാസികളുടെ മുന്‍ഗനണനാ കാര്‍ഡുകളില്‍ എന്‍ ആര്‍ ഐ എന്നോ എന്‍ ആര്‍ കെ എന്നോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍പോലും അധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ അനുവദിക്കുമെന്നാണ് അറിഞ്ഞിട്ടുള്ളത്. ഇത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പ്രസ്താവനയിയില്‍ പറഞ്ഞു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി പ്രവാസികള്‍ ആറു മാസത്തില്‍ കുറയാതെ നാട്ടില്‍ താമസമുണ്ടാകേണ്ടതും അതിന് ആവശ്യമായ രേഖകള്‍ സഹിതം സ്വയം സാക്ഷ്യപത്രം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കേണ്ടതുമാണെന്ന് അധകൃതര്‍ അറിയിച്ചു.
അതിനിടെ കോവിഡ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നവോദയയുടെ വിവിധ ഏരിയ കമ്മറ്റികള്‍ വഴി നടന്നുവരുന്നതായി ഷിബു തിരുവനന്തപുരം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റി വിലയിരുത്തി. യൂനിറ്റ് കമ്മിറ്റികളുടെയും സന്നദ്ധ പ്രവര്‍ത്തുകരുടെയും സഹായത്തോടെ സൗദിയുടെ വിവിധ മേഖലയില്‍ ഭക്ഷണവും മരുന്നുമടക്കമുള്ള സഹായങ്ങളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. പുതിയ വര്‍ഷത്തിലേക്കുള്ള മെമ്പര്‍ഷിപ്് വിതരണം ഫെബ്രുവരി ഇരുപത്തി എട്ടോടുകൂടി അവസാനിക്കും.
അതായത് യൂനിറ്റ് മെമ്പര്‍മാര്‍ വഴിയാണ് മെമ്പര്‍ഷിപ് കരസ്ഥമാക്കേണ്ടത്. അംഗങ്ങള്‍ മരണപ്പെട്ടാല്‍ സാമ്പത്തിക സഹായവും മറ്റ് ജീവകാരുണ്യ സഹായങ്ങളും ലഭ്യമാക്കി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ശ്രീകുമാര്‍ മാവേലിക്കര ജനറല്‌സെണക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
