തിരഞ്ഞെടുപ്പ് ; പരാതികളും
വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരെ അറിയിക്കാം. കുമരകം കെ.ടി.ഡി.സി വാട്ടര്‍സ്‌കേപ്‌സില്‍ നിരീക്ഷകര്‍ പൊതുജനങ്ങളെ നേരില്‍ കാണുകയും ചെയ്യും.
പണ്ഡാരി യാദവ്(കോട്ടയം. ഫോണ്‍-8281008561 ), സന്ദീപ് കുമാര്‍(കടുത്തുരുത്തി-8281008565), പ്രദീപ്കുമാര്‍ ചക്രവര്‍ത്തി(കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍-8281008563) എന്നിവര്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 10.30 വരെയും ആലീസ് വാസ്(പുതുപ്പള്ളി, ചങ്ങാശേരി-8281008562) എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ പത്തുവരെയുമാണ് ജനങ്ങളെ നേരില്‍ കാണുക.
ഡോ. അമര്‍പാല്‍ സിംഗ് (8281008564) തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈക്കം മണ്ഡലത്തിലെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെയും പരാതികള്‍ രാവിലെ 9.15 മുതല്‍ 10.15 വരെ സ്വീകരിക്കും.