തിരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം ഹർജിക്കാരൻ; നിയമപരമായി നേരിടുമെന്ന് മാണി സി കാപ്പൻ
തിരഞ്ഞെടുപ്പ് വരുന്ന കാലഘട്ടങ്ങളിൽ തനിക്കെതിരെ കേസ് കൊടുക്കുന്ന ആളാണ് പുതിയ കേസിന് പിന്നിൽ എന്ന് മാണി സി കാപ്പൻ എം എൽ എ.
കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം കേസുമായി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് സമയത്തും ഇദ്ദേഹം പാലായിൽ സ്വകാര്യ ഹർജി നൽകിയിരുന്നു. എന്നാൽ പിന്നീട് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിരുപാധികം ഹർജി തള്ളി ക്കളഞ്ഞിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേസു കൊടുത്തശേഷം പിന്നീട് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടും കേസുമായി വന്നിട്ടുള്ളത്. കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
Facebook Comments