17.1 C
New York
Wednesday, August 10, 2022
Home Kerala തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പു പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, പോളിംഗ് ഏജന്റുമാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടുത്ത ഒരാഴ്ച്ചക്കാലം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

ഇവര്‍ അടുത്ത ഒരാഴ്ച്ചക്കാലം പൊതുസമ്പര്‍ക്കം ഒഴിവാക്കണം. ഈ കാലയളവില്‍ പൊതുചടങ്ങുകളിലോ, പരിപാടികളിലോ പങ്കെടുക്കുകയോ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുകയോ ചെയ്യരുത്. വീടിനുള്ളിലായിരിക്കുമ്പോഴും മാസ്‌ക് ഉപയോഗിക്കണം. മറ്റുള്ളവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ റൂം ക്വാറന്റയനില്‍ പ്രവേശിക്കണം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തി കോവിഡ് പരിശോധന നടത്താം. എല്ലാവരും പരിശോധനയ്ക്ക് വിധേയരാകുന്നു എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണം.

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ ഇന്നു(ഏപ്രില്‍ 11) മുതല്‍ പരിശോധനക്ക് വിധേയരാകണം-കളക്ടര്‍ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...

നെഹ്റുട്രോഫി ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും.

പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്. നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ...

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി;ഭാരതം നാലാമത്.

22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശീല വീണു. ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമാലും ബോക്‌സിങ് താരം നിഖാത്ത് സരിനും കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ത്രിവർണ്ണ പതാകയേന്തി. 22 സ്വർണ്ണവും 16...

കാരാപ്പുഴയിൽ നിന്നും കാണാതായ ക്ഷേത്രം ജീവനക്കാരന്റെ മൃതദേഹം താഴത്തങ്ങാടി ആറ്റിൽ കണ്ടെത്തി.

കോട്ടയം താഴത്തങ്ങാടിയിൽ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തി. കാരാപ്പുഴയിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തങ്ങാടി അറുപുഴയ്ക്ക് സമീപമാണ് ആറ്റിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രാധാകൃഷ്ണനെ ( 50 )യാണ് മരിച്ച നിലയിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: