താമരശേരി ചുരത്തില്‍ ഒമ്പതാം വളവിനു താഴെ തകരപ്പാടിയില്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് ചൊവ്വാഴ്ച രണ്ടാമതും റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം കര്‍ശനമാക്കി. കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ബൈക്ക്, ഓട്ടോ, കാര്‍, ജീപ്പ്, ഭാരം കയറ്റാതെ വരുന്ന ദോസ്ത് പിക്കപ്പ്, എയ്‌സ് തുടങ്ങിയ വാഹനങ്ങള്‍ മാത്രമാണു കടത്തിവിടുന്നത്. റോഡ് പൂർണമായും ബലപ്പെടുത്തുന്നതുവരെ മറ്റുവാഹനങ്ങള്‍ കടത്തിവിടില്ല