17.1 C
New York
Friday, September 17, 2021
Home Kerala താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു.

താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു.

കോഴിക്കോട് : താമരശേരി ചുരത്തിൽ കെഎസ്‌ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്.

യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ബസിന്‍റെ ചില്ലും മുൻഭാഗവും തകർന്നു. അപകടം നടന്നതിന്‍റെ വശത്ത് അഗാധമായ കൊക്കയായതിനാൽ തന്നെ ചെറിയ വാഹനങ്ങൾക്ക്‌ പോലും കടന്നുപോവാൻ കഴിയാത്ത സ്ഥിതിയാണ്.ഇരുവശത്തുമായി ഏറെ ദൂരത്തിൽ വാഹനങ്ങൾ ഗതാഗത തടസം നേരിട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്‌ത് ഗതാഗതം പുനസ്ഥാപിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com