17.1 C
New York
Thursday, August 18, 2022
Home Cinema താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സംഘടന ബോധ്യപ്പെടുത്തിയിട്ടില്ല: ഷമ്മി തിലകൻ.

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സംഘടന ബോധ്യപ്പെടുത്തിയിട്ടില്ല: ഷമ്മി തിലകൻ.

താൻ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ താരസംഘടന ബോധ്യപ്പെടുത്തിയിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ. കത്തിന് മറുപടി നൽകിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. എന്നിട്ടും നടപടിയെടുക്കുകയാണെങ്കിൽ നേരിടാൻ തയാറാണെന്നും ഷമ്മി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

എന്റെ ശബ്ദം എന്തിനുവേണ്ടി എന്ന് അറിയുന്നവർ എനിക്കെതിരെ നടപടി സ്വീകരിക്കില്ല. എന്ത് കാര്യത്തിനാണ് 2017 മുതൽ കത്ത് നൽകിയതെന്ന് ജനറൽബോഡിയിലെ ഭൂരിപക്ഷത്തിനും അറിയില്ല. മാഫിയാസംഘം എന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ കൂടി കാശിനാണ് സംഘടന തുടങ്ങിയത്. ചിലർക്ക്‌ മാത്രമാണ്‌ പുറത്താക്കാൻ താൽപ്പര്യം. അത് അച്ഛനോടുള്ള കലിപ്പാണ്‌.

എനിക്കെതിരെയുള്ള നടപടി വ്യക്തിപരവും ചില ഭാരവാഹികളുടെ കലിപ്പുകൊണ്ടുമാണ്. ഞായറാഴ്‌ചത്തെ ജനറൽബോഡി അറിയിച്ചിട്ടില്ല. പ്രിസൈഡിങ്‌ ഓഫീസറെ മാറ്റണമെന്ന് പറഞ്ഞ് പ്രസിഡന്റിന് കത്ത് കൊടുത്തു. ഇതടക്കം പ്രസിഡന്റിന് നൽകിയ കത്തുകൾക്കൊന്നും മറുപടി കിട്ടിയിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: