താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷണു സുനില്‍ പന്തളവുമാണ് ഹര്‍ജിക്കാര്‍. പിഎസ്‌സി യില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തിരിക്കെയാണ് പിന്‍വാതില്‍ നിയമനമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും വരും ദിവസങ്ങളിലും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാല്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നത്.