താജ്മഹലിന് ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ.
ഇന്ന് രാവിലെയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
താജ്മഹൽ പരിസരത്ത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഫോണിലൂടെയുള്ള സന്ദേശം. പൊലീസ് നടത്തിയ പരിശോധനയിൽ ഫരീദാബാദ് സ്വദേശിയാണ് ഫോൺ വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.