‘തല’ എന്നു തന്നെ വിളിക്കരുതെന്ന് ഫാന്‍സിനോട് തമിഴ് നടന്‍ അജിത് കുമാര്‍. നിങ്ങള്‍ക്കെന്നെ അജിത് എന്നോ, അജിത് കുമാര്‍ എന്നോ അതുമല്ലെങ്കില്‍ എ.കെ. എന്നോ വിളിക്കാമെന്നും ആരാധകരോട് നടന്‍.
രജനി തമിഴകത്തിന് സൂപ്പര്‍ സ്‌റ്റാര്‍ ആണ്. ചിരഞ്‌ജീവി മെഗാസ്‌റ്റാര്‍, വിജയ് ദളപതി. നേതാ എന്ന അര്‍ഥത്തില്‍ അജിത്ത് ‘തല’ എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്.
2001ല്‍ പുറത്തിറങ്ങിയ ‘ദീന’ എന്ന ചിത്രത്തില്‍ ‘തല ദീനദയാലന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു മുതലാണ് തല അജിത്ത് എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്. മറ്റാരെങ്കിലും അജിത്ത് എന്നു മാത്രം സംബോധന ചെയ്‌താല്‍ അതിനെ തെല്ല് ദേഷ്യത്തോടെയാണ് ആരാധകര്‍ കണ്ടിരുന്നതും.