17.1 C
New York
Wednesday, July 28, 2021
Home Kerala തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടര്‍ തന്റെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മെയ് 14 നാണ് സംഭവം സിവില്‍ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രന്‍ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്.

കോവിഡ് ബാധിത ആയിരുന്നു അഭിലാഷിന്റെ അമ്മയെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്.

ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം.

താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com