17.1 C
New York
Tuesday, September 21, 2021
Home Kerala തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി ബിരുദ വിദ്യാര്‍ഥിനി മരിച്ചു.

തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി ബിരുദ വിദ്യാര്‍ഥിനി മരിച്ചു.

*തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി ബിരുദ വിദ്യാര്‍ഥിനി മരിച്ചു ; വാക്സിൻ പാർശ്വഫലം  കാരണമെന്ന് ബന്ധുക്കൾക്ക് സംശയം*
തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. കോവിഡ് വാക്സിനെടുത്തതിന് പിന്നാലെയായിരുന്നു കുട്ടിയുടെ മരണം. തുടര്‍ന്ന് സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍ രം​ഗത്തെത്തി.

കഴിഞ്ഞ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി.മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

7ന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുന്നത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: