17.1 C
New York
Monday, September 20, 2021
Home Kerala തമ്മിൽതല്ലിയെന്ന വാർത്തകൾ നിഷേധിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും

തമ്മിൽതല്ലിയെന്ന വാർത്തകൾ നിഷേധിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും

തമ്മിൽതല്ലിയെന്ന വാർത്തകൾ നിഷേധിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും

മാലി: മാലദ്വീപിലെ ബാറിൽ വെച്ച് തമ്മിൽ തല്ലിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും. ബയോ ബബിളിനുള്ളിൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എൽ നിർത്തിവെച്ചതിനു പിന്നാലെ ഓസീസ് താരങ്ങൾ മാലദ്വീപിലേക്ക് പോയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ മാലദ്വീപിൽ ക്വീറന്റീനിൽ കഴിഞ്ഞ ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ടാണ് ഐ.പി.എല്ലിന്റെ ഭാഗമായ ഓസീസ് പൗരൻമാർ ബി.സി.സി.ഐയുടെ നേതൃത്വത്തിൽ മാലദ്വീപിലെത്തിയത്. ഇതിനിടെയാണ് മാലദ്വീപിലെ താജ് കോറൽ റിസോട്ടിലെ ബാറിൽ വാർണറും സ്ലേറ്ററും തമ്മിൽ ഏറ്റുമുട്ടിയെന്ന വാർത്തകൾ പുറത്തുവരുന്നത്. ദ ഡെയ്ലി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദീർഘകാല സുഹൃത്തുക്കളാണ് വാർണറും സ്ലേറ്ററും. എന്നാൽ ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കൈയാങ്കളിയിലേക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച് ഇരുവരും രംഗത്തെത്തി. ”അതെല്ലാം അപവാദ പ്രചരണങ്ങളാണ്. ഡേവിയും (വാർണർ) ഞാനും നല്ല സുഹൃത്തുക്കളാണ്, അതിനാൽ തന്നെ ഒരു കൈയാങ്കളിക്ക് സാധ്യതയേ ഇല്ല.” – സ്ലേറ്ററെ ഉദ്ധരിച്ച് ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ‘ഒന്നും ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇവ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് എനിക്കറിയില്ല. നിങ്ങൾ ഇവിടെയില്ലായിരുന്നു. വ്യക്തമായ തെളിവുകൾ ലഭിക്കാതെ നിങ്ങൾക്ക് ഒന്നും എഴുതാൻ കഴിയില്ല. ഒന്നും സംഭവിച്ചില്ല.” – എന്നായിരുന്നു വാർണരുടെ പ്രതികരണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: