തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കുന്നു.
പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾ ആദ്യം തുറക്കാനാണ് സർക്കാർ തീരുമാനം. ഈ മാസം 19 മുതലാണ് സ്കൂളുകൾ തുറക്കുക.
ഒരു ക്ലാസിൽ പരമാവധി 25 വിദ്യാർഥികളായി ക്രമപ്പെടുത്തും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും സ്കൂളുകൾ തുറക്കുന്നത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയിൽ നിന്ന് സർക്കാർ അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു.