തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയ്ക്ക് തീപ്പിടിച്ച് പത്ത് പേർ മരിച്ചു.
സതൂറിലെ അച്ചൻഗുളത്തിന് സമീപത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
10 പേർ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 7 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.