17.1 C
New York
Saturday, November 26, 2022
Home Kerala തമിഴിലെ മുതിർന്ന നടനും, ജയലളിതയുടെ ആദ്യ നായകനുമായ ശ്രീകാന്ത് അന്തരിച്ചു

തമിഴിലെ മുതിർന്ന നടനും, ജയലളിതയുടെ ആദ്യ നായകനുമായ ശ്രീകാന്ത് അന്തരിച്ചു

Bootstrap Example

തമിഴകത്തെ മുതിര്‍ന്ന നടൻ ശ്രീകാന്ത് അന്തരിച്ചു. തമിഴകത്ത് നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ച നടനാണ് ശ്രീകാന്ത്. അമേരിക്കൻ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമായിരുന്നു ശ്രീകാന്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. ജയലളിതയുടെ ആദ്യ നായകനായ ശ്രീകാന്തിന്റെ മരണത്തില്‍ നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ അനുശോചിച്ചു.

ചെന്നൈ എൽഡാംസ് റോഡിലുള്ള വസതിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2.30-നായിരുന്നു അന്ത്യം. സി.വി. ശ്രീധർ സംവിധാനം ചെയ്ത വെണ്ണിറ ആടൈ (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയിൽ അരങ്ങേറിയത്. അതിനുശേഷം 50-ഓളം തമിഴ് ചലച്ചിത്രങ്ങളിൽ നായകനായും 150-ൽപരം ചിത്രങ്ങളിൽ സ്വഭാവ, പ്രതിനായക വേഷങ്ങളിലും അഭിനയിച്ചു.

ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമൽഹാസൻ, ശിവകുമാർ തുടങ്ങിയവർ നായകരായ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.

കൊമഡി റോളിലും മികവ് കാട്ടിയ ശ്രീകാന്ത് ഇരുന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തങ്കപ്പതക്കം എന്ന തന്റെ ചിത്രത്തിലെ അഭിനയത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീകാന്ത് എന്ന് സംവിധായകനും നടനുമായി മഹേന്ദ്ര പറഞ്ഞു. 1940 മാര്‍ച്ചില്‍ ജനിച്ച ശ്രീകാന്ത് വിവിധ തലമുറകളിലെ അഭിനേതാക്കള്‍ക്കൊപ്പം വേഷമിട്ടു. ഇമേജുകള്‍ നോക്കാതെ വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുത്ത നടനായിരുന്നു ശ്രീകാന്ത്.

Facebook Comments

COMMENTS

- Advertisment -

Most Popular

വൈ.എം.ഇ.എഫ്.ഡാളസ് “ഗോൾഡ് ഏയ്ജ് 2022” സൂം കോൺഫ്രൻസ് നവംബർ 26 (ഇന്ന്)

ഡാളസ്: ഡാളസ് വൈ.എം.ഇ.എഫിന്റെ നേതൃത്വത്തിൽ ഇന്റർ നാഷ്ണൽ സൂം കോൺഫ്രൻസ് സംഘടിപ്പിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. നവംബർ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9...

സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ.

അമ്പലപ്പുഴ: ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം,...

ഇക്വഡോർ നെതര്‍ലൻഡ്സ് മത്സരം സമനിലയിൽ.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ ഇക്വഡോർ നെതര്‍ലൻഡ്സ് മത്സരം സമനിലയിൽ അവസാനിച്ചു. ഇക്വഡോര്‍ ആക്രമണങ്ങളാൽ സമ്പന്നമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയിൽ രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഇതോടെ രണ്ടു കളികളിൽ...

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ താൽക്കാലികമായി മാറ്റം.

സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം 25 മുതൽ 30 വരെ പുനഃക്രമീകരിക്കുന്നതായി മന്ത്രി അറിയിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 25,...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: