തനിക്കെതിരെയുള്ള ആരോപണങ്ങൾ ഭാവനമാത്രമാണെന്നും ഒരു തരിപോലും തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
ആരോപണങ്ങളെക്കുറിച്ച് സഭാംഗങ്ങളാരും തന്നോട് ചോദിച്ചില്ലെന്നും പ്രമേയം കൊണ്ടുവരുന്നതിന് മുൻപ് പ്രതിപക്ഷത്തിന് തന്നോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണ്. വിയോജിപ്പുകൾക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയം. ഇനി മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.