തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് കൺവീനർ എം.എം. ഹസൻ.
അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിംഗ് ശതമാനത്തിലെ വർധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമാണ്. വെൽഫെയർ പാർട്ടി ഉൾപ്പടെയുള്ളവരുടെ നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ.മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.