തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ.
തിരഞ്ഞെടുപ്പും അന്വേഷണം ഏജൻസികളും തമ്മിൽ ബന്ധമില്ല.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനങ്ങൾ പൂർണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീൻചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഭരണത്തിൽ നിന്ന് എൽഡിഎഫ് ഇറങ്ങി പോകണമായിരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്.
മുസ്ലിം ലീഗും കോൺഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവർക്ക് പിടിച്ച് നിൽക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.