17.1 C
New York
Saturday, October 16, 2021
Home Kerala തദ്ദേശം:അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30 നും

തദ്ദേശം:അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30 നും

(വാർത്ത: സുരേഷ് സൂര്യ)

തിരുവനന്തപുരം:കേരളത്തിലെതദ്ദേ ശഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പുകൾ ഡിസംബർ മാസം 28നും 30നും നടക്കും. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടേത് അന്നേദിവസം ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിൽ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിലേത് കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന ചലച്ചിത്ര അവാർഡ്: അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകൾ.

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്. മികച്ച നടൻ, നടി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: