തിരുവല്ല കവിയൂരിൽ തടിപിടിക്കാൻ എത്തിച്ച ആനയിടഞ്ഞു. അക്രമാസക്തനായ ആന നിരവധി വൈദ്യുത പോസ്റ്റുകളും മതിലുകളും ഗെയിറ്റും തകർത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ഇന്ന് വൈകിട്ട് നാലരയോടെയാണ് ആനയിടഞ്ഞത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പൻ ആനയാണ് ഇടഞ്ഞത്. തടി പിടിക്കാനായാണ് ആനയെ കവിയൂരിലെ തൃക്കക്കുടിപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം എത്തിച്ചത്. റാന്നിയിൽ നിന്നുമുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തും. ഗുഹാ ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ തളച്ചു.