ഡൽഹിയിലെ കർഷക ട്രാക്ടർ റാലിയിൽ സംഘർഷം പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു ഒരു കർഷകൻ മരിച്ചു ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പോലിസ്
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലി . പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് കർഷക മാർച്ച് മുന്നോട്ടുനീങ്ങിയത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്‍റെ നേതൃത്വത്തിലാണ് റാലി.
രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11 ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാൽ 10 മണിയോടെ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽ നിന്നു വ്യതിചലിച്ചായിരുന്നു മാർച്ച്. സിംഗു, ടിക്രി, ഗാസിപൂർ അതിർത്തിയിൽ പോലീസിന്റെ ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ് ഡൽഹിയിലേക്ക് പ്രവേശിച്ചത്.