17.1 C
New York
Thursday, September 29, 2022
Home Kerala ഡ്രൈഡേ ദിനത്തിൽ വിൽപനയ്ക്കയി ഓട്ടോറിക്ഷയിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഡ്രൈഡേ ദിനത്തിൽ വിൽപനയ്ക്കയി ഓട്ടോറിക്ഷയിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുണ്ടക്കയം:ഡ്രൈഡേ ദിനത്തിൽ വിൽപനയ്ക്കയി ഓട്ടോറിക്ഷയിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഡ്രൈ ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന നടത്തുവാനായി മദ്യം വാങ്ങി ഓട്ടോയിൽ സുക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം ഇളംകാട് സ്വദേശി സന്തോഷ്(45) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ വെച്ചാണ് സന്തോഷ് പോലീസിന്റെ പിടിയിൽ ആയത്.
ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ൽ മുണ്ടക്കയം, കാഞിരപ്പള്ളി ,ഈരാറ്റുപേട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാളുടെ പ​തി​വ്.കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ്പ ഐ.പി.എസിനു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈരാറ്റുപേട്ട പോലീസ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാഹന പരിശോധനയിൽ ആ​ണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്. ഇ​യാളിൽ​ നി​ന്ന്​ എട്ട് ലി​റ്റ​റോ​ളം ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
 അര ലീറ്ററിന്റെ 16 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ഓട്ടോയുടെ പിന്നിലായി പ്ലാസ്റ്റിക്ക് കവറുകളിൽ ആണ് മദൃം സൂക്ഷിച്ചിരുന്നത്. ഡ്രൈ ​ഡേ പ്രമാണിച്ച് സന്തോഷ് ബിവറെജ് കോർപ്പറേഷനിൽ നിന്നും വാങ്ങി സൂക്ഷിച്ച മദ്യം കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
500 രൂപയ്ക്ക് ബാറിൽ വിൽക്കുന്ന മദ്യം ഡ്രൈ ​ഡേ ദിനത്തിൽ 1500 രൂപ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മദ്യം വാങ്ങാനെത്തിയവരും സന്തോഷും തമ്മിൽ വില സംബന്ധിച്ച് ഉണ്ടായ കശപിശയുണ്ടായതിനെ തുടർന്നാണ് സന്തോഷിന്റെ മദ്യ വിൽപ്പനയെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുന്നത്. ആവശ്യക്കാർ സന്തോഷിനെ വിളിക്കുന്ന മുറയ്ക്ക് ഓട്ടോറിക്ഷായിൽ മദ്യം എത്തിച്ചു നൽകുന്നതാണ് സന്തോഷിന്റെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനസ്.വി.ബി, സിവിൽ പോലീസ് ഓഫീസർ സി.ദിലീപ് , ശരത്ത് കൃഷ്ണ ദേവ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇത്തരത്തിൽ മദ്യ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഈരാറ്റുപേട്ട, പൂഞാർ,തീക്കോയ് തുടങ്ങിയ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ റെയിഡുകൾ നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്‌.എം. പ്രദീപ് കുമാർ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

നുറുങ്ങുകൾ പൊടിക്കൈകൾ (22)

  1. ചുമ, ജലദോഷം, നീർക്കെട്ട് എന്നിവയൊക്കെ ഉണ്ടാകുമ്പോൾ ആശ്വാസം ലഭിക്കുന്നതിനായി നാല് ടീസ്പൂൺ ചുവന്ന ഉള്ളിനീരും അതിൽ സമം തേനും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുക 2. കണ്ണിന്റെ വരൾച്ചയും കണ്ണിന് ചുറ്റും...

ദില്ലി ദർശൻ – (10) – Juma Masjid (റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം)

" കുരങ്ങാ , കോയീന്റെ മണം വെച്ച കോയീന്റെ മണം" രേവതിക്ക്, കിലുക്കം സിനിമയിൽ നല്ല കോഴിക്കറിയുടെ മണമാണ് കിട്ടുന്നതെങ്കിൽ, ഡൽഹിയിൽ താമസിക്കുന്നവർക്ക് കോഴിക്കറിയുടെ മാത്രമല്ല പലതരത്തിലുള്ള  ബിരിയാണി , കബാബ്, തന്തൂരി , റോട്ടി,...

പുണ്യ ദേവാലയങ്ങളിലൂടെ – (9) – കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് കുറവിലങ്ങാട്. എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.കുറവുകൾ ഇല്ലാത്ത നാട് ആയതു കൊണ്ടാണത്രെ കുറവിലങ്ങാട് എന്ന് വിളിക്കപ്പെട്ടത്. കുറവുകൾ ഇല്ലാതെ...

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: