വാർത്ത: നിരഞ്ജൻ അഭി.
കൊച്ചി : ഡോളർ കടത്തു കേസിൽ ഒമാനിലെ വ്യവസായിയായ കിരണിനെ കസ്റ്റംസ് കൊച്ചി ഓഫീസിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രാവിലെ 10ന് തുടങ്ങിയ ചോദ്യം വരെ നീണ്ടു.
ഒമാനിലെ മസ്കറ്റിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശിയാണ് കിരൺ.. വർഷങ്ങളായി ഇദ്ദേഹം തിരുവനതപുരത്താണ് സ്ഥിരതാമസം. സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും ചോദ്യം ചെയ്തതിൽ നിന്നാണ് പ്രവാസി വ്യവസായിയായ കിരണിനെക്കുറിച്ച് സൂചന ലഭിക്കുന്നത്.
കേരളത്തിൽ നിന്ന് കടത്തിയ ഡോളർ കിരൺ മസ്കറ്റിൽ വാങ്ങിയെന്നാണ് കസ്റ്റംസ് കരുതുന്നത്.. നിരവധി പ്രവാസി വ്യവസായികളെ ചോദ്യം ചെയ്യുന്നതിന്റെ ആദ്യ പടിയാണ് കിരണിന്റെ ചോദ്യം ചെയ്യൽ എന്ന് കരുതുന്നു..