17.1 C
New York
Wednesday, July 28, 2021
Home Kerala ഡോളർ കടത്തിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ: തള്ളി കസ്റ്റംസ്

ഡോളർ കടത്തിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ: തള്ളി കസ്റ്റംസ്

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത്. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളർ കടത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെൻ്റ് കേസിലും ശിവശങ്കർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഡോളർ കടത്തിലും ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് ജയിൽ മോചിതനാകാം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com