17.1 C
New York
Saturday, July 31, 2021
Home Kerala ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍.

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍.

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്.

യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളര്‍ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇദ്ദേഹത്തെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ഡോളര്‍ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ്...
WP2Social Auto Publish Powered By : XYZScripts.com