ഡോളര്‍ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം
സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നല്‍കിയത്.
രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമെന്നും കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്നുമാണ് പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍, കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദ്ദേശിച്ചണ് എജി, കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.