17.1 C
New York
Wednesday, July 28, 2021
Home Kerala ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) പ്രതിഷേധം ശക്തമാക്കുന്നു.

സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി 25/6 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.

അന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ.പി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com