കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വീണ്ടും വിവാദത്തില്‍. കളമശേരി പോലീസ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്.
മേലുദ്യോഗസ്ഥരെ അറിയിക്കാതെതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയെന്നതുമാണ് സസ്പെന്ഷന് കാരണമായതെന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സി.പി. രഘുവിനെതിരെയാണ് ഐശ്വര്യ നടപടി സ്വീകരിച്ചത്.
സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയാണ് വെന്‍ഡിംഗ് മെഷിന് സ്ഥാപിച്ചത്. അതേസമയം ഉദ്ഘാടനത്തിന് ഡിസിപിയെ ക്ഷണിക്കാതിരുന്നതാണ് സസ്പെൻഷന് വഴിവച്ചതെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം.