17.1 C
New York
Monday, June 27, 2022
Home Cinema ഡിസംബര്‍വരെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അമിര്‍ ഖാന്‍

ഡിസംബര്‍വരെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അമിര്‍ ഖാന്‍


റിപ്പോർട്ട്: വിവേക് പഞ്ചമൻ, സൗദി

മുംബൈ: വരുന്ന ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ ആമിര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും. എന്നാല്‍ പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ പുറത്തിറങ്ങുന്നതുവരെ, അതിന്‍റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇദ്ദേഹത്തിന്‍റെ ടീം കൈകാര്യം ചെയ്യും.


ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചില സ്മാർട് ഫോൺ കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ആമിര്‍ഖാൻ അതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമായി നിൽക്കുന്നതിനാലാണ് മൊബൈൽ ഫോൺ ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. 


താൻ സെൽഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും ആമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ആമിർ ഖാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അദ്വേത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ആമിര്‍ ഇപ്പോള്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...

ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17,000 കടന്ന് കോവിഡ് കേസുകൾ.

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സംസ്ഥാനത്ത്...

വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപാനികള്‍ ആണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ.

തിരുവനന്തപുരം: വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി...

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നത്തെ നിയസഭ പിരിഞ്ഞു. സഭ വിട്ട് പുറത്തിറങ്ങിയ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു. 'രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത് കാടത്തം' എന്ന ബാനറുമായാണ് പുറത്തേക്ക് വന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: