പിറവം നിയോജകമണ്ഡലത്തിൽ പിറവം കേന്ദ്രമായി അനുമതിയായ ഡിവൈഎസ്പി ഓഫിസ് മറ്റൊരി ടത്തേക്കു മാറ്റിയതു നിയമപരമാ യി പിറവത്തു പുനഃസ്ഥാപിക്കു മെന്നു അനൂപ് ജേക്കബ് എംഎൽ എ.കഴിഞ്ഞ യുഡിഎഫ് സർക്കാ രാണ് ഓഫിസിനുള്ള നടപടിക്രമ ങ്ങൾ ആരംഭിച്ചത് . 2020 ഫെബ്രുവരിയിൽ നിയമ സഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായി ഓഫിസ് പിറവത്തു ആരംഭിക്കുമെന്നു മുഖ്യമന്ത്രി നി യമസഭയിൽ ഉറപ്പു നൽകിയിരു ന്നു . ഇക്കാര്യം ലംഘിച്ചാണു പുത്തൻ കുരിശിലേക്ക് ഓഫിസ് അനുവദി
ച്ചത് . പുത്തൻകുരിശ് ഓഫിസിനു കീഴിലുള്ള രാമമംഗലം , പിറവം , കൂ ത്താട്ടുകുളം , മുളന്തുരുത്തി , ചോ റ്റാനിക്കര പൊലീസ് സ്റ്റേഷനുകൾ പിറവം മണ്ഡലത്തിലായതിനാൽ ഭൂമിശാസ്ത്രപരമായും പിറവത്ത് ഓഫിസ് ആരംഭിക്കുന്നതാണു സൗ കര്യം . ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു . ഡി വൈഎസ്പി ഓഫിസ് മാറ്റിയതി നു എതിരെ സമരപരിപാടികൾ ആരംഭിക്കുമെന്നു യുഡിഎഫ് ഭാ രവാഹികളായ രാജു പാണാലി ക്കൽ , ഷാജു ഇലഞ്ഞിമറ്റം , ഡോ മി ചിറപ്പുറം എന്നിവർ അറിയിച്ചു .