ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.
അർധ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. 52 പന്തുകൾ നേരിട്ട ബട്ട്ലർ നാലു സിക്സും അഞ്ചു ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി