കൊച്ചി: ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. ഇശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി