ട്രോള്‍ വീഡിയോ നിര്‍മിക്കാന്‍ ബൈക്ക് യാത്ര – വാഹനം ഇടിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലസ് കേസെടുത്തു. ആലപ്പുഴ മഹാദേവിക്കാട് സ്വദേശികളായ സജീഷ്(22), ആകാശ്(20) എന്നിവര്‍ക്കെതിരെ തൃക്കുന്നപ്പുഴ പോലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തത്. ആഡംബര ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് നേരത്തെ യുവാക്കളുടെ ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പാണ് യുവാക്കള്‍ വയോധികനും യുവാവും സഞ്ചരിച്ച ബൈക്കില്‍ തങ്ങളുടെ വാഹനം ഇടിപ്പിച്ചത്.