17.1 C
New York
Saturday, January 22, 2022
Home Kerala ട്രാൻസ്ഫർ കിട്ടാതെ വലയുന്ന മലയാളികൾ

ട്രാൻസ്ഫർ കിട്ടാതെ വലയുന്ന മലയാളികൾ

✍സുബി വാസു നിലമ്പൂർ

റെയിൽവേയിൽ ജോലി കേൾക്കുമ്പോൾ തന്നെ നല്ല പ്രൗഡിയുണ്ട്. പക്ഷേ ഈ കേൾക്കുന്ന സുഖമൊന്നും റെയിൽവേയിൽ ഒരു തസ്തികയിലും ജോലി ചെയ്യുന്നവർക്കും ഇല്ലാട്ടോ. നിങ്ങൾക്ക് കേന്ദ്രഗവണ്മെന്റ് സാലറി അല്ലേ? നല്ല സാലറി ഇല്ലെ എന്ന് പറയുന്നവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ റെയിൽവേ ജീവനക്കാർക്ക് ഒരു നിമിഷം പോലും ടെൻഷൻ ഒഴിയില്ല. അതൊരു sm ആവട്ടെ സിഗ്നൽ ജോലിക്കാരൻ ആവട്ടെ എഞ്ചിനീയർ ആവട്ടെ, ഗ്രൂപ്പ്‌ AtoD വരെ ജോലി ചെയ്യാൻ ഒത്തിരി റിസ്‌ക്കും മാനസിക സമ്മർദ്ദങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രാധാന്യം മർഹിക്കുന്ന ഒരു ഡിപ്പാർട്മെന്റ് ആണ് എഞ്ചിനീയറിങ്. സ്വന്തം ജീവൻ പോലും അപകടത്തിൽ ആക്കിക്കൊണ്ടാണ് കൊണ്ടാണ് ഓരോ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരും ട്രാക്കുകളിൽ കിടന്നു കഷ്ടപ്പെടുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ല എപ്പോ ഡ്യൂട്ടിക്ക് വിളിച്ചാലും പോകണം. ഒരു ഡോക്ടറുടെ അതെ ശ്രദ്ധയും ക്ഷമയും വേണം. കാരണം ഒരുപാട് ആളുകളുടെ ജീവന്റെ വിലയുള്ള ജാഗ്രത യാണു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ജാഗ്രതയിൽ എത്രയോ ജോലിക്കാരുടെ ജീവൻ ട്രാക്കിൽ പൊലിഞ്ഞുപോയിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ പോലും സ്വന്തം ജീവൻ പോലും നോക്കാതെ ജോലി നോക്കിയവരാണ് ഞങ്ങൾ. പക്ഷേ പരിഗണനയൊന്നും ഞങ്ങളുടെ കാര്യത്തിൽ ഇല്ല എന്ന സങ്കടത്തോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. എവിടെയും ഒഴിവാക്കി വിടുന്ന ഒരു പ്രവണതയാണു ഞങ്ങൾക്ക്. ഒരുപാട് അവഗണന ഏറ്റുവാങ്ങേണ്ടി വന്നവർ. ഇപ്പോഴും ആ അവഗണന നേരിട്ടു കൊണ്ടിരിക്കുന്നു. ജോലി കിട്ടി അഞ്ചു വർഷം കഴിഞ്ഞിട്ടും ട്രാൻസ്ഫർ കിട്ടാതെ ഇന്നും തമിഴ്‌നാട്ടിൽ കഷ്ടപ്പെടുന്ന ഒത്തിരി മലയാളികൾ അവരിലൊരാളായി ഞാനും.

ജോലിക്ക് കയറി ആറുമാസം ആയപ്പോൾ തന്നെ ഡിവിഷൻ ട്രാൻസ്ഫർ ന് അപേക്ഷ നൽകിയിരുന്നു. സ്വന്തം നാട്ടിൽ ജോലി ചെയ്യാനാണ് ഏവരും ഇഷ്ടപ്പെടുക.പക്ഷേ റെയിൽവേ അല്ലേ എവിടെ കിട്ടിയാലും പോകണം.ആയതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ വെല്ലൂർ എന്ന സ്ഥലത്താണ് ജോലി കിട്ടിയത് കേറി ആറുമാസം ആയപ്പോൾ തന്നെ ഞങ്ങൾ അപ്ലൈ ചെയ്തു.പക്ഷേ ലിസ്റ്റിൽ ഏറ്റവും പുറകിൽ ആയിരുന്നു.
ഇങ്ങനെയാണെങ്കിലും ട്രാൻസ്ഫർ കിട്ടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷയും വെറുതെ ആയി. ഓഫീസ് കാര്യങ്ങളും ഫയലുകളും മെല്ലെപ്പോക്ക് നയമാണ് ട്രിച്ചിക്കുള്ളത്. യൂണിയനും കാര്യമായിട്ട് ഒന്നും ചെയ്യാൻ മിനക്കെടില്ല ഏതു യൂണിയൻ ആണെങ്കിലും അവർക്ക് പൈസ മാത്രം മതി ജോലിക്കാരെ പിഴിഞ്ഞ് പൈസ ഉണ്ടാക്കാൻ ഇരിക്കുന്ന യൂണിയനുകളുമാണ് ഞങ്ങൾക്കുള്ളത്.

ട്രിച്ചി ഡിവിഷൻ ഓഫീസിന്റെ ഈ മെല്ലെ പോക്ക് നയങ്ങൾ ഞങ്ങളെ കാര്യമായിട്ട് ബാധിച്ചിരിക്കുകയാണ്. ഞങ്ങളുടെ സർവീസ് 5 വർഷം പൂർത്തിയായിട്ടും ട്രാൻസ്ഫർ എന്നത് കിട്ടാക്കനിയായി ഇവിടെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നമ്മുടെ മറ്റു ഡിവിഷനുകളിൽ ഉള്ള സേലം മധുര, ചെന്നൈ ഡിവിഷനിലുള്ള കുട്ടികളൊക്കെ രണ്ടുവർഷം ആയപ്പോൾ തന്നെ ട്രാൻസ്ഫർ ആയി നാട്ടിലേക്ക് പോയി.ഞങ്ങൾക്ക് അത് നോക്കിനിൽക്കാൻ ആണ് വിധി. ഇവിടെ അഞ്ചും ആറും ഏഴും വർഷമായി ഇന്നും ട്രാൻസ്ഫർ കിട്ടാതെ ഇരിക്കുന്ന ഒരുപാട് പേരുണ്ട് ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ് എന്നുള്ളത് മറ്റൊരു സത്യം കുടുംബത്തെയും കുട്ടികളെയും മറന്നു ഇവിടെ കഷ്ടപ്പെടുന്ന റെയിൽവേ ജീവനക്കാർ . ഒരു സംഘടനയും, ഒരു മനുഷ്യാവകാശവും ഞങ്ങൾക്കില്ല.

എന്താണ് ട്രാൻസ്ഫറിന്റെ കാര്യത്തിൽ ഈ ഒരു അലംഭാവം കാണിക്കുന്നത്? തിരുവന്തപുരം ഡിവിഷനിൽ നിന്നു പലവട്ടം കത്തുകൾ വന്നു അവിടേക്കു ആളെ വിടണം എന്ന് പറഞ്ഞു. ഒരാളെ പോലും വിട്ടില്ല ഒടുവിൽ 90ദിവസം അവധി തന്നു എന്നിട്ടും ഒരു തീരുമാനവും ഉണ്ടായില്ല മാത്രമല്ല തിരുവനന്തപുരം ഡിവിഷനിലേക്കു മറ്റു ഡിവിഷൻ കാർ പോവുകയും ഒഴിവുകൾ നികത്തുകയും ചെയ്തു.പലവട്ടം ഡിവിഷൻ ഡിവിഷൻ ഓഫീസുകളിലും പേഴ്സണൽ വെൽഫെയർ ഓഫീസറിന്റെ ഓഫീസിലും കയറിയിറങ്ങി.ഇവരയൊക്കെ കണ്ടെങ്കിലും അവരൊക്കെ തരുന്ന ഉത്തരം വളരെ വേദനാജനകമായിരുന്നു. ഡിവിഷനിൽ ആളില്ലാത്തതുകൊണ്ട് തന്നെ ഇത്രയും മലയാളികളെ ഇവിടെ നിന്നും വിടാൻ സാധ്യമല്ല.പുതിയ ആളുകളെ എടുക്കാതെ ഞങ്ങൾ ഇവിടുന്ന് വിടുന്ന പ്രശ്നമില്ല എന്നാണ് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.

ഗ്രൂപ്പ്‌ D എക്സാം വിളിച്ചിട്ടുണ്ടെങ്കിലും എക്സാം നടന്നിട്ടില്ല. എക്സാം നടന്നു അതിൻറെ പ്രോസസ് ആയി വരുമ്പോഴേക്കും ഒരുപാട് കാലം പിടിക്കും.എപ്പോഴാണ് ഇനി ഞങ്ങൾ ട്രാൻസ്ഫർ ആവുക?എപ്പോഴാണ് ഞങ്ങൾ ഇനി നാട്ടിലേക്ക് എത്തുക? നാട്ടിലെത്തി കുടുംബത്തിന്റെ കൂടെ ചേരുക? ഒരു ചോദ്യമായി ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു.

✍സുബി വാസു നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...
WP2Social Auto Publish Powered By : XYZScripts.com
error: