ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം.
ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ബേബി ഈ ചിഹ്നത്തിന് അപേക്ഷ നല്‍കി.
പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ഇതേ ചിഹ്നമാണ്.
ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.
ബേബി പിന്മാറിയില്ലെങ്കില്‍ ചിഹ്നത്തിന് നറുക്കെടുപ്പ് വേണ്ടി വരും.
നറുക്കെടുപ്പ് എതിരായാല്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നഷ്ടമാകും.
ചിഹ്നത്തിൻ്റെ കാര്യത്തില്‍ ഈ മാസം 22ന് തീരുമാനമാകും