കോട്ടയം നീണ്ടൂരിൽ വാഹനാപകടം ടോറസ് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം.നീണ്ടൂർ പ്രപ്പാലത്തിന് സമീപം ബുധനാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് അപകടം. ചേർത്തല സ്വദേശി തിരുനല്ലൂർ കുന്നത്ത് വീട്ടിൽ ബാബു കെ.പി.( 52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടൈലുപണിക്കായി എത്തിയതായിരുന്നു. വൈകുന്നേരം ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. acv news