ടൈറ്റാനിയം ഫാക്ടറിയിലെ ഫർണസ് പൈപ്പ് പൊട്ടി ചോർച്ച.രണ്ടു കിലോമീറ്റർ ദൂരത്തിൽ കടലിൽ എണ്ണ പടർന്നതായി മലിനീകരണ നിയന്ത്രണ ബോർഡ്.* ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടലിൽ നിന്നുള്ള ഓടയിലൂടെ ഫർണസ് ഓയിൽ ഒഴുകി എത്തി. വേളി, ശംഖുമുഖം തീരങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർമെടുത്തി ജില്ലാ കളക്ടർ. ഗ്ലാസ് പൗഡർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊടി തയ്യാറാക്കുന്നതിനുള്ള ഇന്ധനമായമായാണ് ഈ ഓയിൽ ഉപയോഗിക്കുന്നത്. നിലവിൽ ചോർച്ച അടച്ചു വെന്നും കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ എണ്ണ പടർന്ന മണൽ യുദ്ധകാലടിസ്ഥാനത്തിൽ മാറ്റുവാനും നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.