17.1 C
New York
Wednesday, October 20, 2021
Home Kerala ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം:ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

10 വർഷം ജോലി ചെയ്ത താത്കാലിക ജീവനക്കാർക്കാണ് സ്ഥിരനിയമനം.

കൂടാതെ, നിർമിതി കേന്ദ്രത്തിലെ 10 വർഷം പൂർത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.

മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ടൂറിസം വകുപ്പിൽ, പി.എസ്.സി. വഴി നിയമനം നൽകുന്ന തസ്തികകളിൽ അല്ല സ്ഥിരപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇതിൽ പുതുമയില്ലെന്നുമാണ് സർക്കാർ പറയുന്നത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സാക്ഷരത മിഷൻ തുല്യതാ പരീക്ഷയിൽ വിജയിച്ച അമ്മയെയും, മകനെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി.

പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ്...

മലയാളത്തിലെ ആദ്യ അച്ചടിമഷി പുരട്ടിയതിനു 200 വയസ്സ് – (വാൽക്കണ്ണാടി – കോരസൺ)

കൃത്യം ഇന്നേക്ക് 200 വർഷം മുൻപ് അതായതു, 1821 ഒക്ടോബർ 18നു കോട്ടയത്ത്, ഇംഗ്ലണ്ടിലെ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിനിധി ബെഞ്ചമിൻ ബെയിലിയുടെ കരങ്ങളാൽ ആദ്യമായി പ്രിൻറിംഗ് പ്രെസ്സിൽ മഷിപുരട്ടുമ്പോൾ വന്യജീവികൾ വിഹരിച്ചിരുന്ന...

പൊലീസിനെ കബളിപ്പിച്ച യുവാവിൻ്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി; യുവാവിനെതിരെ കേസെടുത്തു .

ചടയമംഗലം: അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട മൈലാടി സ്വദേശിയായ നന്ദകുമാര്‍ ആണ് യഥാര്‍ത്ഥ പേര് മറച്ച്‌ വച്ച്‌ നവമാധ്യമങ്ങളില്‍ പൊലീസിനെ പരിഹസിച്ച്‌ വീഡിയോ...

സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി.

സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങിയതോടെ വീണ്ടും പ്രളയഭീഷണി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ശക്തമായി. ഉച്ചയോടെയാണ് മഴ കനത്തു തുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. അടുത്ത...
WP2Social Auto Publish Powered By : XYZScripts.com
error: