ടി വി രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ
ടി.വി. രാജേഷ് എംഎല്‍എയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ 2016ല്‍ കോഴിക്കോട് എയര്‍ഇന്ത്യയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തിയ കേസിലാണ് നടപടി. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇരുവരെയും കോഴിക്കോട് കോടതി റിമാൻഡ് ചെയ്തത്.