17.1 C
New York
Wednesday, January 19, 2022
Home Kerala ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കും ; മുഖ്യമന്ത്രി

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കും ; മുഖ്യമന്ത്രി

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കും ; മുഖ്യമന്ത്രി

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു.

വാക്സിനേഷൻ കാര്യത്തിൽ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിൻ നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം.

ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും.

ഹോട്ടലുകളിൽ ശനി ഞായർ ദിവസങ്ങളിൽ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ല. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: